Sunday, April 18, 2021

Debate



March 25, 2021

ഇന്നത്തെ ദിവസം മായ ടീച്ചറിൻ്റെ സെമിനാറോടെയാണ് ആരംഭിച്ചത് .ഇംഗ്ലീഷ് ഓപ്ഷണലിലെ സുഹൃത്തുക്കളാണ് ഇന്നത്തെ സംവാദാത്മകമായ സെമിനാർ നയിച്ചത് .സുബാഷും ഗായത്രിയും ആൽബിൽ ബ്രദറും ഒപ്പമീ ഞാനും ചേർന്ന് സെമിനാറിനെ സംവാദത്തിലേക്ക് വഴി തിരിച്ചു വിട്ടു .ചരിത്രവും ഫെമിനിസവുമെല്ലാം ചർച്ചയുടെ ഭാഗമായി .പലരുടെ വാദഗതികളോടും എതിർപ്പ് തോന്നി .ദേവൻ്റെ ദാസിമാരായ ദേവദാസിമാർ പിന്നെ അധ:പതിച്ചത് ചർച്ചയായി മലയാള സാഹിത്യത്തിലെ നായികാമണികളായി തിളങ്ങിയ ദേവദാസിമാരെ ഓർത്തു കൂടെ മണിപ്രവാള സാഹിത്യത്തെയും .ചരിത്രത്തിൽ നിന്ന് ചർച്ച സാഹിത്യത്തിലേക്ക് വഴി തിരിച്ചു വിടാം എന്ന് ചിന്തിക്കുന്നതിനുമുമ്പ് ക്ലാസ് അവസാനിച്ചു .എന്തായാലും അവനവന് നേരിടുന്ന അതിക്രമങ്ങളോട് പോരാടാനും പ്രതികരിക്കാനും അവനവൻ മാത്രമേ ഉണ്ടാകൂ. മറ്റുള്ളവർക്ക് ബാക്കിയെല്ലാം കുറച്ച് കാലത്തെ അന്തിചർച്ചക്കുള്ള വാർത്തകൾ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് .തുടർന്ന് ചർച്ചാ പാഠാസൂത്രണം രചിച്ചു .തുടർന്ന് ജോജു സാറിൻ്റെ സെമിനാർ നാച്വറൽ സയൻസിലെ സുഹൃത്തുക്കൾ എടുത്തു .തുടർന്ന് 29 ,30 ,31 തീയതികളിലെ ആർട്സിന് വേണ്ടി ഹൗസുകൾ രൂപീകരിച്ചു .ഇനി കലാമേളക്കുവേണ്ടിയുള്ള കാത്തിരിപ്പ്...


                                💝

26/03/2021

 അവനിജ അതി ജീവനത്തിൻ്റെ  പുതു നാമ്പ്- Arts Fest 2021 Name.

പഞ്ചചാമരം

പുഷ്പിതാഗ്ര 

പ്രഹർഷിണി

പല്ലവിനി  

എന്നിങ്ങനെ നാല് ഗ്രൂപ്പുകൾ ആയാണ് ഞങ്ങളെ തിരിച്ചത്...  പൂരം കൊടിയേറുകയാണ് നാളെ.

Wait and see😎

ഇന്നേ ദിവസം പ്രാർത്ഥനയോടെ ആരംഭിച്ചു. ഇംഗ്ലീഷ് വിഭാഗത്തിലെ സുഹൃത്തുക്കൾ അവതരിപ്പിച്ച സെമിനാറിന്റെ അവസാനഭാഗം ആയിരുന്നു മായ ടീച്ചറിന്റെ ക്ലാസ്സിൽ ഇന്ന് ആദ്യം നടന്നത്. സംസ്കാരത്തെക്കുറിച്ച് വളരെ ബൃഹത്തായ രീതിയിൽ മനോഹരവും വ്യക്തവുമായ അവതരണമാണ് അവർ ഓരോരുത്തരും കാഴ്ചവെച്ചത്. എല്ലാവരുടെയും മനസ്സിനെ ഒന്ന് ഉണർത്തി കൊണ്ട് ഒരു തിരുവാതിര വീഡിയോയിലൂടെയും ദേശസ്നേഹം വർദ്ധിപ്പിക്കുന്ന വിധത്തിലുള്ള NCC ആന്തം വീഡിയോ മുഖേനയും തന്റെ ക്ലാസ്സിന്റെ രണ്ടാമത്തെ ഘട്ടം മായ ടീച്ചർ ആരംഭിച്ചു. നമ്മളോരോരുത്തരും ഭാരതീയരായിരിക്കുന്നതിൽ അഭിമാനിക്കുന്നതോടൊപ്പം ആ വികാരം ഊട്ടിയുറപ്പിക്കുകയും പ്രവൃത്തിപഥത്തിൽ അവയെല്ലാം കൊണ്ടെത്തിക്കുകയും ചെയ്യണമെന്ന് ഈ ക്ലാസ്സിലൂടെ തന്നെ വ്യക്തമായി തീർന്നു. 

 അടുത്ത ക്ലാസ്സ് ബഹുമാനപ്പെട്ട ബെനഡിക്ട് സാറിന്റെതായിരുന്നു. അധ്യാപനത്തിലെ വിശകലന രീതികളെക്കുറിച്ചും ചോക്ക്ബോർഡ് ഉപയോഗത്തെക്കുറിച്ചും വളരെ വ്യക്തമായ രീതിയിലുള്ള ഒരു ക്ലാസ് ആണ് ലഭിച്ചത്. വളരെ രസകരങ്ങളായ കാര്യങ്ങളും ഗഹനവും സുപ്രധാനവുമായ കാര്യങ്ങളും ഒരുപോലെ കോർത്തിണക്കി കൊണ്ടാണ് സാറിന്റെ ക്ലാസ്. ബോർഡിൽ എഴുതുന്ന കാര്യങ്ങൾ എഴുതുന്ന മുറയ്ക്ക് വയറു കൊണ്ട് മായ്ക്കുന്ന കണക്ക് അദ്ധ്യാപകനെ കുറിച്ച് പറഞ്ഞപ്പോൾ ഒരു വാങ്മയചിത്രം തന്നെ ലഭിച്ചു എന്ന് പറയാം.😄 

ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ക്ലാസ്സിൽ സംഘമായിരുന്ന് ചർച്ചാ പാഠാസൂത്രണരേഖ തയ്യാറാക്കുകയുണ്ടായി. പിന്നീടങ്ങോട്ട് പരിപാടികൾക്കായുള്ള ചർച്ചകളും പരിശീലനങ്ങളും ആയിരുന്നു. പ്രാക്ടിക്കവും സെമിനാറുകളും മറന്ന് ഇന്ന് എല്ലാവരും പരിപാടികളുടെ പുറകിലാണ്. അടുത്ത ആഴ്ച ആവേശ പൂർണ്ണമായ ഒരു മത്സരം പ്രതീക്ഷിക്കുന്നു... ഏവർക്കും നല്ല രീതിയിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു☺️😃😎👍🎊🎉

 രണ്ടുദിവസം അവധി ആണെങ്കിലും ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായുണ്ട്. വാരാന്ത്യത്തിൽ പതിവ്പോലെ പ്രതീക്ഷകളുമായി എന്റെ യാത്ര തുടരുന്നു.... 🤭🤗😉🙋‍🙏

24/03/2021 നിസർഗ്ഗ...

 നിസർഗ്ഗയുടെ ഔപചാരികമായ തുടക്കമായിരുന്നു ഇന്ന് .വർണാഭമായ തുടക്കം ഏവരിലും ആവേശം ജനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഡോ: രാജൻ വർഗീസ് സാർ കോളേജ് യൂണിയൻ്റെയും കോളേജ് ബാൻ്റിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു .സിനിമാ താരവും നർത്തകിയുമായ നന്ദന ആർട്സ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമൊപ്പം തകർപ്പൻ നൃത്തചുവടുകളുമായി MTTC യെ ആഘോഷത്തിമർത്തിപ്പിൽ ആറാടിച്ചു നന്ദന .തുടർന്ന് സീനിയേഴ്സിൻ്റെ ഊർജസ്വലമായ നൃത്താവിഷ്ക്കാരമുണ്ടായിരുന്നു .തുടർന്ന് ആറ് ഓപ്ഷണൽ വിദ്യാർത്ഥികളുടെയും ഡബ് സ്മാഷ് മത്സരം നടന്നു .വിവിധ സിനിമകളിലെ ജനശ്രദ്ധേയമായ സീനുകൾ വളരെ മികച്ച രീതിയിൽ തന്നെ വേദിയിൽ അനുകരിച്ചു .അദ്ധ്യാപകരുടെ ഭാഗത്തുനിന്ന് ജോജു സാറിൻ്റെയും ദീപ്തി ടീച്ചറിൻ്റെയും അത്ഭുതകരമായ ഡബ്ബ് സ്മാഷ് അവതരണമുണ്ടായിരുന്നു .ആവേശോജ്ജ്വലവും എന്നെന്നും ഓർമയിൽ സൂക്ഷിക്കാനുള്ള നിരവധി നിമിഷങ്ങൾ സമ്മാനിച്ച് ഈ ദിനവും കടന്നു പോയി .


                                   💕


22/03/2021


 കമ്മീഷനുശേഷം ക്ലാസുകൾ പഴയ രീതിയിൽ ആരംഭിച്ച ദിവസമായിരുന്നു ഇന്ന് .രാവിലെ സെക്കൻ്റ് ഇയർ വിദ്യാർത്ഥികൾക്ക് വൈവ നടത്തിയതിനാൽ ടൈംടേബിളിൽ ചെറിയ മാറ്റം ഉണ്ടായിരുന്നു .ആദ്യ പിരിഡ് മായ ടീച്ചറിൻ്റേതായിരുന്നു .മാർച്ച് 22 ലോകജലദിനമാണ് എന്നത് ഓർമിപ്പിക്കുകയും ജലസംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .തുടർന്ന് കഴിഞ്ഞ ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന സംസ്കാരം എന്ന മേഖലയുമായി ബന്ധപ്പെട്ട പുതിയ സംജ്ഞകൾ പരിചയപ്പെട്ട ശേഷം ടീച്ചർ യോഗയുടെ ചില പൊടിക്കൈകൾ പരിശീലിപ്പിക്കുകയും തുടർന്ന് സംഗീതത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു .തുടർന്ന് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ സെമിനാർ നടന്നു .ചുരുക്കിപ്പറഞ്ഞാൽ കുറച്ച് സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ മായ ടീച്ചർ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു .അതിന് ശേഷം പ്രിൻസിപ്പലിൻ്റെ മൈക്രോ ടീച്ചിങിനെക്കുറിച്ചുള്ള ക്ലാസായിരുന്നു .ചോദ്യം ചോദിക്കൽ ,പ്രബലനം, വിശദീകരണം തുടങ്ങിയ നൈപുണികളെ സാർ പരിചയപ്പെടുത്തിയപ്പോൾ ഓപ്ഷണൽ ക്ലാസിലെടുത്ത മൈക്രോ ടീച്ചിങ് ഓർമയിലേക്ക് കടന്നു വന്നു .ഉച്ചക്ക് ശേഷം നാദനിയൽ സാർ ചർച്ചാപഠാസൂത്രണം എങ്ങനെ എഴുതണമെന്നും അതിൻ്റെ ഘട്ടങ്ങൾ ഏതൊക്കെ എന്നതും ഉദാഹരണം സഹിതം പരിചയപ്പെടുത്തി .അദ്ധ്യാപകജീവിതത്തിലെ ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പാഠാസൂത്രണത്തിൻ്റെ ആദ്യപാഠങ്ങൾ അങ്ങനെ ഇന്ന് ഹൃദ്യസ്ഥമാക്കി .ഞങ്ങളുടെ കോളേജ് യൂണിയൻ്റെ ആദ്യത്തെ മീറ്റിങ് ഇന്ന് നടന്നു .ബുധൻ ആഴ്ച കോളേജ് യൂണിയൻ്റെ ഉദ്ഘാടനവും അനുബന്ധ പരിപാടികളും നടത്താൻ തീരുമാനിച്ചു .ചൊവ്വ അതിനോട് അനുബന്ധിച്ച് ഫ്ലാഷ് മോബും കോളേജ് യൂണിയൻ പേര് (നാളെ ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നതിനാൽ ഇന്നിവിടെ പേര് പരാമർശിക്കുന്നില്ല 😝😜😀) പ്രകാശനം ചെയ്യാൻ തീരുമാനിച്ചു .അദ്ധ്യാപകർ പുതിയ കോളേജ് യൂണിയന് ആശംസകൾ അർപ്പിച്ചു .ആൽബിൻ ബ്രദർ ഒദ്യോഗികമായി വേഷം സ്വീകരിച്ചതിൻ്റെ മധുരം പങ്കുവെച്ച് മീറ്റിങ്ങ് അവസാനിപ്പിച്ചു .മഴതുള്ളികൾ കുളിരുപകർന്ന ഇന്നത്തെ വൈകുന്നേരവും വിടവാങ്ങി .......🌧️🌧️🌧️🌧️

World water Day യുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ രചനാ മത്സരം നാച്ചുറൽ സയൻസിലെ വിദ്യാർത്ഥികളായ ഞങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു. അതിനു വേണ്ട ബ്രോഷർ തയ്യാറാക്കാൻ എന്നെയാണ് ഏൽപ്പിച്ചത്. ഞാനത് വളരെ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു. 😁


                                  🔥

ഗ്ലൂക്കോസും നിസർഗ്ഗയും പിന്നെ ഫ്ളാഷ് മോബും ...... ഇന്നത്തെ ദിനം ഗംഭീരം .....

 


March 23, 2021

ആഘോഷങ്ങളുടെ ദിനമായിരുന്നു ഇന്ന് ...... രാവിലെ സീനിയേഴ്സ് ഞങ്ങൾക്കായി വൈവിധ്യങ്ങൾ ഒത്തിരിയുള്ള fresher's day ഡേ ഒരുക്കിയിരുന്നു . Red FM RJ ഉണ്ണിയായിരുന്നു മുഖ്യാതിഥി .ലളിതമായ വാക്കുകളിലൂടെ ഒരു ടീച്ചറിന് എങ്ങനെ ഒരു കുട്ടിയിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു .തുടർന്ന് ജോജു സാർ പ്രചോദനാത്മകമായ വാക്കുകൾ കൊണ്ടുവിസ്മയം തീർത്തു .തുടർന്ന് ചക്കപ്പഴം എന്ന പേരിൽ ഞങ്ങൾക്ക് വിവിധപരിപാടി അവതരിപ്പിക്കാൻ ഉള്ള അവസരം നല്കി .എനിക്ക് അനന്തഭദ്രം എന്ന സിനിമയിലെ ദിഗംബരൻ എന്ന കഥാപാത്രത്തിൻ്റെ പേരായിരുന്നു അഭിനയിച്ച്അവതരിപ്പിക്കാൻ കിട്ടിയത് .മധുരവും അവർ വിതരണം ചെയ്തു .ഉച്ചക്ക് ശേഷം ഫ്ളാഷ് മോബും ഞങ്ങളുടെ കോളേജ് യൂണിയൻ്റെ പേര് പ്രകാശനം ചെയ്തു .'നിസർഗ' യുടെ നാളെത്തെ ഉദ്ഘാടനത്തിന് വേണ്ട മുന്നൊരുക്കങ്ങൾക്കിടയിൽ സമയം കടന്നു പോയത് .ഞങ്ങളറിഞ്ഞില്ല .ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദിനമാണ് നാളത്തേത് .....

















                                ❤️

19/03/2021

 ഫാനിനു ചുവട്ടിൽ ഓടിചെന്നിരുന്നിട്ടും കൊടുംചൂടിന് യാതൊരു ശമനവും ഉണ്ടായിരുന്നില്ല.union inaguration programmes നെ പറ്റി സംസാരിക്കാൻ കൂട്ടുകാർ എത്തിയപ്പോഴും വീശി വീശി ഇരിപ്പായിരുന്നു. പെട്ടന്നാണ് അപ്രതീക്ഷിതമായി മണ്ണിനെയും മനസ്സിനെയും തണുപ്പിച്ച ആ കുളിർമഴ പെയ്തിറങ്ങിയത്. ഏറെ നാളുകൾക്കു ശേഷം എത്തിയ ഒരു അടിപൊളി മഴ. മഴ കാണാൻ പുറത്തേക്കിറങ്ങിയപ്പോ കൂട്ടുകാരെല്ലാം അവിടെ നിൽപ്പാ. മരുഭൂമിയിൽ പെയ്തിറങ്ങിയ മഴയെ നോക്കിക്കാണുന്നപോലെ. ആനന്ദത്തിന്റെ തെളിമ കൂട്ടുകാരിലും ഒരുപോലെ കാണാൻ സാധിച്ചു. ഉള്ളിൽ ഉണർവ്വേകിയ ഒരു മധുരമഴ സമ്മാനിച്ചതിനു പ്രകൃതിയമ്മക്ക് ഒരായിരം നന്ദി......🙏


മഴ ആസ്വദിക്കുന്ന ഞാനും പാറുവും.❤️🤩


💕



Wednesday, March 17, 2021

17/03/2021

 ഉച്ചവരെയുള്ള സീനിയേഴ്സിന്റെ എക്സാം നടത്തിപ്പും ആയിട്ടുള്ള ചുമതല ഞങ്ങളിൽ ചിലരെ ടീച്ചർ ഏൽപ്പിച്ചു.അതിൽ ഞാനും ഉണ്ടായിരുന്നു...

ഓരോരുത്തരും class എടുക്കുമ്പോൾ 20 മിനിറ്റ് കണക്കാക്കി ബെൽ അടിക്കുക, അദ്ധ്യാപകർ ക്ലാസ്സിൽ കൃത്യസമയത്ത് തന്നെ എത്തുന്നുണ്ടോ എന്ന് നോക്കുക, ക്ലാസ് എടുക്കേണ്ട വിദ്യാർഥികൾ എല്ലാവരും എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക, ക്ലാസിൽ കാണികളായി കുട്ടികൾ ആയിരിക്കേണ്ട ജൂനിയേഴ്സ് എല്ലാവരും ഉണ്ടോ എന്ന്  നോക്കുക, ഓപ്ഷണൽ അല്ലാത്ത അധ്യാപകനെ എല്ലാ ക്ലാസ്സുകളിലേക്കും വിധി നിർണയത്തിനായി പോകാൻ സഹായിക്കുക ഇതൊക്കെയായിരുന്നു ഞങ്ങളുടെ ചുമതല.

ചേച്ചിമാരുടെ ക്ലാസ്സ് ഇരിക്കാൻ പറ്റിയില്ലല്ലോ എന്ന ചെറിയ വിഷമം ഉണ്ടായിരുന്നെങ്കിലുംഒത്തിരി സന്തോഷത്തോടെ ഞങ്ങളിൽ ഏൽപ്പിക്കപ്പെട്ട ചുമതല ഞങ്ങൾ വളരെ മനോഹരമായി കൃത്യനിഷ്ഠ യോടു കൂടി നിർവഹിച്ചു. 

തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവഹിക്കുമ്പോൾ ആണല്ലോ ഒരാൾ തീർത്തും സംതൃപ്തനായി തീരുന്നത്. അത്തരത്തിൽ നോക്കിയാൽ ഇന്നത്തെ ദിവസം തീർത്തും സംതൃപ്തമായ ഒന്നാണ്. ഏകദേശം 12: 45 ഓടുകൂടി അവരുടെ പരീക്ഷ അവസാനിച്ചു. ഉച്ചയ്ക്ക് ശേഷം ഞങ്ങൾക്ക് മായ ടീച്ചറുടെ ക്ലാസ് ആയിരുന്നു.

അപ്പോഴും സീനിയേഴ്സിന് viva നടക്കുന്നുണ്ടായിരുന്നു. 

ഒരു പരീക്ഷ അന്തരീക്ഷത്തിലായിരുന്ന ഇന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞിരിക്കുന്നു💝



Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...