ഇന്ന് ഷൈനി മിസ് ഒബ്സർവേഷന് വേണ്ടി സ്കൂളിലെത്തി. അവിചാരിതമായിട്ടായിരുന്നു ടീച്ചറുടെ സന്ദർശനം. എനിക്കിന്ന് മലയാളം മീഡിയത്തിൽ ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്.നന്നായി എടുക്കാൻ പറ്റിയെന്ന് തന്നെ വിചാരിക്കുന്നു. നല്ല അഭിപ്രായമായിരുന്നു ടീച്ചർ എൻറെ ഒബ്സർവേഷൻ നോട്ടിൽ എഴുതിയെങ്കിലും അടുത്ത് വരുമ്പോൾ എട്ടാം ക്ലാസിന്റെ ഇംഗ്ലീഷ് മീഡിയം ക്രിയേറ്റീവ് ക്ലാസ്കാണണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ടീച്ചർ പോയി.
ഇന്ന് ഉച്ചയോടുകൂടി പോലീസുകാർ അവതരിപ്പിച്ച തീക്കളി എന്ന ഒരു നാടകം സ്കൂളിൽ അരങ്ങേറി.
No comments:
Post a Comment