തുടർച്ചയായുള്ള രണ്ട് മഴ അവധികളെ കഴിഞ്ഞ് ഇന്ന് സ്കൂളിൽ പ്രവർത്തി ദിനമാണ്.പക്ഷേ വ്യാഴാഴ്ച ആയതിനാൽ തന്നെ എനിക്കിന്ന് സ്കൂളിൽ ക്ലാസുകൾ ഒന്നും തന്നെയില്ല.എനിക്കിന്ന് ക്ലാസ്സില്ലെങ്കിലും ഇന്ന് കുട്ടികളുടെ ക്ലാസ് കണ്ടു വിലയിരുത്തുന്നതിനായി ഞങ്ങളുടെ ജനറൽ സബ്ജക്റ്റിലെ ടീച്ചർ ആൻസി മിസ്സ് ഞങ്ങളുടെ സ്കൂളിൽ എത്തിയിട്ടുണ്ട്.
പട്ടം ഗേൾസിലെ ഒരു മലയാള അധ്യാപകൻ ഞങ്ങളെ പിറകെ നടന്ന് കുറ്റം കണ്ടുപിടിക്കുകയാണ്.അയാളുടെ കൈകടലൊണം ഞങ്ങൾ ചെയ്യാത്ത കുറെ തെറ്റുകൾ ഞങ്ങളുടെ മേൽ ആരോപിക്കപ്പെട്ട ഇന്ന് ഞങ്ങൾക്ക് വേണ്ടി പ്രത്യേകം മീറ്റിംഗ് നടത്തി.മാത്രവുമല്ല ഞങ്ങളുടെ കോളേജിൽ നിന്നും ക്ലാസ് ഒബ്സർവേഷന് വേണ്ടി ആൻസി മിസ്സ് എത്തിയപ്പോൾ അവരോടും ഞങ്ങളെപ്പറ്റി തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹം സംസാരിച്ചു.വളരെ വിഷമമുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരുന്നു അത്.ആൻസിസ് ചെന്ന് പറഞ്ഞിട്ട് ആകണം ഇന്ന് ഉച്ചയോടു കൂടി ഞങ്ങളുടെ പ്രിൻസിപ്പൽ ബെനഡിക്റ്റ് സർ ഞങ്ങളെ കാണാൻ വേണ്ടി എത്തി.
ആത്മവിശ്വാസം കൈവിടാതെ നന്നായി പഠിപ്പിക്കുവാൻ ഞങ്ങൾ ഉപദേശിച്ചുകൊണ്ട് അദ്ദേഹം മടങ്ങി.
No comments:
Post a Comment