ചെറിയൊരു മഴയും ഇളംവെയിലും വർണം വിതറിയ സുഖകരമായ അന്തരീക്ഷം. ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സോടെ ആണ് ഇന്നത്തെ പഠനം ആരംഭിച്ചത്. അപകടവും രോഗാവസ്ഥയും എല്ലാം തരണം ചെയ്ത്, നമ്മുടെ പ്രാർത്ഥനകളെ സഫലമാക്കി കൊണ്ട് പ്രിയ കൂട്ടുകാരി ബിജി വീണ്ടും നമ്മോടൊപ്പം എത്തിയിരിക്കുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾക്കൊടുവിൽ പ്രത്യാശ ഒട്ടും മങ്ങാതെ, പുഞ്ചിരിയോടെ അവൾ കടന്നു വന്നപ്പോൾ എല്ലാവർക്കും ഉണ്ടായ ആത്മവിശ്വാസം വളരെ വലുതായിരുന്നു .ചെറിയൊരു വേദന പോലും വലുതാക്കി കാട്ടാറുള്ള നമുക്ക് ശരിക്കും മാതൃകയായി തോന്നി ബിജി. ദൈവം നൽകിയ ശക്തിയിൽ, ലഭിച്ച പ്രാർത്ഥനകളിൽ ഉറച്ചു വിശ്വസിച്ച, പതറാത്ത മനസ്സ്. ഇനിയും മുന്നോട്ടുപോകാനും ലക്ഷ്യങ്ങൾ കരസ്ഥമാക്കാനും പ്രിയ കൂട്ടുകാരിക്ക് സാധിക്കട്ടെ .
ജോർജ്ജ് തോമസ് സാറിന്റെ ക്ലാസ്സ് ആരംഭിച്ചതു മുതൽ ലഭിച്ച ആത്മവിശ്വാസം നിലനിർത്താൻ സഹായിക്കുന്ന വിധം വ്യക്തവും ലളിതവും ആയിരുന്നു സാറിന്റെ അധ്യാപനവും.
വളരെ എളുപ്പമുള്ള ഉദാഹരണങ്ങളിലൂടെ ആശയങ്ങളെ വ്യക്തമായി സംവേദനം ചെയ്യുന്ന പതിവു രീതിയിൽ ജിബി ടീച്ചർ നയിച്ച ക്ലാസും നല്ല രീതിയിൽ ശ്രദ്ധിക്കാൻ സാധിച്ചു.
അങ്ങനെ ഇന്നത്തെ ഓൺലൈൻ ക്ലാസ്സ് അവസാനിച്ചു.
ചിന്തിക്കുക... ആത്മവിശ്വാസത്തോടെ മുന്നേറുക...😊👍💖💕
No comments:
Post a Comment