Friday, January 22, 2021

ഒരു ദിനം കൂടി ...

        ഇന്ന് ഓൺലൈൻ ക്ലാസ്സുകളുടെ അവസാന ദിനം എന്ന് തന്നെ പ്രതീക്ഷിക്കാം.കാരണം തിങ്കളാഴ്ച മുതൽ നേരിൽ കാണാം എന്ന രീതിയിൽ തന്നെയാണ് ഇന്നത്തെ അധ്യാപകരെല്ലാം സംസാരിച്ചത്. ഇന്നത്തെ എൻറെ ബ്ലോഗെഴുത്തുകൾക്ക് നിറം പകരാം എന്ന് ഞാൻ വിചാരിച്ചു...പാർവതിയുടെ യുടെ വർണാഭമായ അക്ഷരങ്ങൾ കണ്ണുകളിലും അതുപോലെ മനസ്സിലും ഉടക്കി , അതിനാൽ തന്നെയാണിത്...

പതിവുപോലെ നല്ല ചിന്തയോടെ കൂടി , പ്രാർത്ഥനയോടുകൂടി ഇന്നത്തെ ക്ലാസ് ആരംഭിച്ചു.ഷൈനി ടീച്ചറുടെ ഓപ്ഷണൽ സബ്ജക്ട് ആയിരുന്നു ആദ്യം.

Hardship often prepare ordinary people for an extra ordinary destiny...

The pessimists sees difficulty in every opportunity. The optimist sees opportunity in every difficulty.

 

-Persuasion
-Deception
     ഈ രണ്ടു വാക്കുകളും ആയിരുന്നു ഇന്ന് ഞങ്ങൾ  vocabulary section  ഇൽ പഠിച്ചത്.തുടർന്ന് സയൻസ് ആൻഡ് ഫംഗ്ഷൻ ഓഫ് സയൻസ് എന്ന വിഷയത്തിൽ  ഇന്നലെ നിർത്തിയിടത്തു നിന്നും  ക്ലാസ് ആരംഭിച്ചു...
    അടുത്ത ക്ലാസ് ഫിസിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു... PT യ്ക്ക് വേണ്ടി സമയം മാറ്റി വെക്കപ്പെടുന്നു എന്നറിഞ്ഞപ്പോൾ  ആകാംഷ തോന്നി.എൻറെ ഓർമ്മയിൽ ഏഴാംക്ലാസിന് ഇപ്പുറം  ഇതുവരെ ഗ്രൗണ്ടിൽ ഇറങ്ങി കളിച്ചിട്ടില്ല.!!☹️☹️🤪
   പണ്ട് കൂട്ടുകാരോട് ഒത്ത്  ഒളിച്ച് കളിച്ചത് അല്ലാതെ മറ്റൊരു കളിയും എനിക്കറിയില്ല താനും ...ബാഡ്മിൻറൺ ,ഷട്ടിൽ ,ഹാൻഡ് ബോൾ അങ്ങനെ ഒന്നും തന്നെ ഞാനിതുവരെ കളിച്ചിട്ടില്ല...എന്തായാലും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.എന്തെന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ വീണ്ടും  PT period  ഇൽ ഗ്രൗണ്ടിൽ ഇറങ്ങാൻ പോകുന്നത്... 
     പിടി സാറിനെ ഞാൻ ആദ്യമായാണ് കാണുന്നത്.അദ്ദേഹം  കൂട്ടുകാരോട് കഴിഞ്ഞ ക്ലാസുകളെ വിലയിരുത്തി നല്ലതും മോശവുമായ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞു.ശേഷം ഓണം യോഗയിലെ പ്രാണായാമം ചെയ്ത്ക്ലാസ് അവസാനിപ്പിച്ചു.അതും എൻറെ ആദ്യ അനുഭവം ആയിരുന്നു ഞാൻ ഇതുവരെ യോഗ ചെയ്തിട്ടില്ല.
  
       ആൻസി ടീച്ചറുടെ ആയിരുന്നു അടുത്ത് ക്ലാസ് .വളരെ നല്ലൊരു interactive session തന്നെയായിരുന്നു അത്... പഠനം കൂടുതൽ ഫലപ്രദമാക്കാൻ ടീച്ചർ ഞങ്ങൾക്ക് വീഡിയോ കാണിച്ച് തരികയും ചെയ്തു... കുട്ടികളിലെ ഡെവലപ്മെൻറ് സ്റ്റേജ് പഠിച്ചപ്പോൾ  നമ്മളും  അതൊക്കെ കടന്ന് ആണല്ലോ വന്നത് എന്ന് ഞാൻ ചിന്തിച്ചു...

ഒടുവിലിതാ ഇന്നത്തെ ക്ലാസ് കഴിയുകയാണ്..ഉടനെ തന്നെ ഒരു ഒന്നിച്ചു കൂടുതൽ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് ക്ലാസ് അവസാനിപ്പിച്ചു...കാത്തിരിക്കാം , ഒരു നേർക്കാഴ്ചയ്ക്കായി❤️✍️👄






2 comments:

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...