ഇന്ന് മുഹറം മാസത്തെ നോമ്പിൻറെ അവധിയായിരിക്കും എന്നാണ് കരുതിയത് പക്ഷേ നാളത്തേക്ക് അവധി മാറ്റിവയ്ക്കുകയാണ് ഉണ്ടായത് ഗവൺമെൻറ് നിർദ്ദേശം ഇന്നലെയാണ് അറിഞ്ഞത്.എന്തായിരുന്നാലും അത് കാര്യമായി കാരണം മഴയെ തുടർന്നുള്ള അവധിയാല്‍ എനിക്ക് കഴിഞ്ഞ ആഴ്ചയിലെ ബുധനാഴ്ചത്തെ എട്ടാം ക്ലാസിന്റെ ക്ലാസ് നഷ്ടമായിരുന്നു അവർക്കാണ് മൂന്ന് പാഠഭാഗം പൂർത്തിയാക്കേണ്ടത് എങ്ങനെയാണ് ഓഗസ്റ്റ് 24ന് മുമ്പ് അത്രയും പൂർത്തിയാക്കുക എന്നത് എനിക്ക് തന്നെ അറിയാത്ത കാര്യമാണ്. ഇന്നും കൂടി അവധിയായിരുന്നുവെങ്കിൽ ആ ക്ലാസും നഷ്ടപ്പെട്ടേനെ നഷ്ടപ്പെട്ട ക്ലാസുകൾ ഒന്നും പകരം കിട്ടുകയുമില്ല പിന്നെന്തു ചെയ്യാനാണ്. എന്തായിരുന്നാലും ഇന്ന് എനിക്ക് കുറച്ചു പാഠഭാഗം അവിടെ പൂർത്തീകരിക്കുവാൻ സാധിച്ചു. ഇവിടെയുണ്ടായിരുന്ന രണ്ട് ബയോളജി അധ്യാപികമാരിൽ ടെമ്പററി ആയി വർക്ക് ചെയ്തിരുന്ന പാർവതി എന്ന അധ്യാപിക ഇന്ന് അവരുടെ കാലാവധി പൂർത്തിയാക്കി പിരിഞ്ഞു പോവുകയാണ് പകരം ഒരു അധ്യാപകൻ കരകുളം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ട്രാൻസ്ഫർ വാങ്ങി ഇവിടേക്ക് വരുന്നതായി അറിഞ്ഞു.പുതിയ ടൈം ടേബിളും ഞങ്ങൾക്ക് കിട്ടി. തുടർന്ന് ശ്രീ രേഖ ടീച്ചറുടെ കീഴിൽ ഉണ്ടായിരുന്ന ഞാൻ വരുന്ന സാറിൻറെ കീഴിലും പാർവതി ടീച്ചറിന്റെ കീഴിൽ ഉണ്ടായിരുന്ന ബിജി ശ്രീ രേഖടീച്ചറിന്റെ കീഴിലും മാറി.
Monday, August 8, 2022
Subscribe to:
Post Comments (Atom)
Second day of sports meet
With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...
-
ഞാനും ഒരു അധ്യാപികയാകാൻ തയ്യാറെടുക്കുകയാണ്. ഇന്നാണ് അതിന് തുടക്കം കുറിച്ചത്. ഒരു പരിചയവും ഇല്ലാത്ത തിയോഫിലസ് ലേ പടവുകൾ കയറിയപ്പ...
-
ഇന്നലെ കൂട്ടുകാരുടെ ബ്ലോഗ് സന്ദർശിച്ച ഞാൻ ഒരുപാട് സന്തോഷിച്ചു.അവരുടെ എഴുത്തിടങ്ങളിൽ ഞാനും ഇടം നേടിയിരിക്കുന്നു...എൻറെ ചിത്രത്തോ...
-
ഇന്ന് ഞങ്ങളെല്ലാവരും ഓഡിറ്റോറിയത്തിൽ ഒരുമിച്ചുകൂടി. നാളെ ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായ നതിലേക്ക് കടക്കുകയാണ്.. ജോജു സാറിൻറെ നേതൃത്...
No comments:
Post a Comment