ഇന്ന് തിങ്കളാഴ്ചയാണ്. വരുന്ന തിങ്കളാഴ്ച മുഹറത്തിന്റെ അവധിയാണ്. അതിന് അടുത്ത തിങ്കളാഴ്ച സ്വാതന്ത്ര്യ ദിനത്തിൻറെ അവധിയും. ചുരുക്കിപ്പറഞ്ഞാൽ എനിക്കിനി എട്ടാം ക്ലാസിലേക്ക് ഒന്നോ രണ്ടോ ക്ലാസ്സുകൾ കൂടി കിട്ടും അത്രതന്നെ.അവർക്ക് ഓണപ്പരീക്ഷയ്ക്ക് ആദ്യത്തെ രണ്ട് പാഠഭാഗങ്ങളാണ് ഉള്ളതെങ്കിലും മൂന്നാമത്തെ പാഠഭാഗം കൂടി പൂർത്തിയാക്കിയ ശേഷം മാത്രമേ ടീച്ചിംഗ് പ്രാക്ടീസ് കഴിഞ്ഞ് പോകാവൂ എന്നാണ് ഇവിടത്തെ അധ്യാപിക പറഞ്ഞിരിക്കുന്നത്.ഒബ്സർവേഷൻ നടത്തുന്നതിനായി ഞങ്ങളുടെ കോളേജിൽ നിന്നും ടീച്ചർ വരുമല്ലോ എന്നോർത്ത് ഞാൻ രണ്ടാമത്തെ പാഠഭാഗം പെൻറിംഗ് ഇട്ടശേഷം മൂന്നാമത്തെ പാഠഭാഗമാണ് പഠിപ്പിച്ചു തുടങ്ങിയത്.
കാരണം രണ്ടാമത്തെ പാഠഭാഗം വളരെ ചെറുതും എന്നാൽ മോഡലും ചാർട്ടും ആക്ടിവിറ്റിയും ഐസിടിയും വളരെ നന്നായി നൽകാൻ പറ്റിയതുമായ ഒരു പാഠഭാഗമാണ്. പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല തുടരെത്തുടരെയായി വരുന്ന ഈ അവധി ദിനങ്ങൾ എന്നെ കുഴപ്പത്തിലാക്കുമെന്ന് .ടീച്ചിംഗ് പ്രാക്ടീസിനെ പറ്റി സംസാരിച്ച സമയത്ത് തന്നെ ഞാൻ ആകെ എത്ര ദിവസം ഞങ്ങൾക്ക് പഠിപ്പിക്കാൻ അവിടെ ലഭിക്കും എന്നതിന് കണക്കുകൂട്ടിയിരുന്നു. മാത്രവുമല്ല അവിടത്തെ ടൈംടേബിൾ കിട്ടിക്കഴിഞ്ഞശേഷം പിന്നീട് പാഠഭാഗവുമായി ചേർത്ത് ഓരോ പീരിയഡും കവർ ചെയ്യേണ്ട പോഷൻസ് ഞാൻ തയ്യാറാക്കിയിരുന്നു. എൻറെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് സംഭവിച്ചത് എന്തെന്നാൽ തിങ്കളാഴ്ചകളിൽ വരുന്ന അവധി ദിനത്തിന് പകരമായി ശനിയാഴ്ചകളിൽ പ്രവർത്തി ദിനം ആയിരിക്കുമെന്ന് ഞാൻ കണക്കുകൂട്ടി പക്ഷേ ഗവൺമെൻറ് അവധി ദിനങ്ങൾക്ക് പകരമായി പ്രവർത്തനങ്ങൾ ശനിയാഴ്ചകൾ കടമെടുത്തുകൊണ്ട് നൽകിയില്ല.അതുകൊണ്ടുതന്നെ എൻറെ പ്ലാനിങ്ങുകളെല്ലാം വെള്ളത്തിലായി.😓
No comments:
Post a Comment