വീണ്ടും ക്ലാസിലേക്ക്...
മോഡൽ പരീക്ഷയുടെയും മിഡ് സെമസ്റ്റർ പരീക്ഷയുടെയും ഒന്നാം സെമസ്റ്റർ പബ്ലിക് പരീക്ഷയുടെയും ക്ഷീണമെല്ലാം മാറ്റിവെച്ച് അടുത്ത സെമസ്റ്റർ ക്ലാസുകൾക്കായി ഞങ്ങളിതാ ഒരുങ്ങുകയാണ് ...
പ്രതീക്ഷിച്ചതിലും എളുപ്പമായിരുന്നു പരീക്ഷകൾ എന്ന് തന്നെ പറയാം ..പ്രയാസമാണെന്ന് വളരെ പേടിയോടെ കാത്തിരുന്ന യോഗ പരീക്ഷയും അത്രതന്നെ പ്രയാസമില്ലാതെ കഴിഞ്ഞുപോയി ...പ്രതീക്ഷിച്ചതിലും വേഗം ഒന്നാം സെമസ്റ്റർ കഴിഞ്ഞു.രണ്ടാം സെമസ്റ്റർ ലേക്ക് കടന്നിട്ട് ശരിക്കും പറഞ്ഞാൽ രണ്ടുമാസമായി .!
ഇതിനിടയ്ക്ക് ഒന്നാം സെമസ്റ്റർ പരീക്ഷ കടന്നുവന്ന അതുകൊണ്ടു തന്നെ രണ്ടാം സെമസ്റ്ററിൽ സാരമായ ഒരു ഇടവേള വരുത്തി.ഇനി വീണ്ടും രണ്ടാം സെമസ്റ്റർ ലേക്ക് മടങ്ങുന്നു. നവംബർ ഓടുകൂടി രണ്ടാം സെമസ്റ്റർ പരീക്ഷയും ഞങ്ങളെ തേടിയെത്തും എന്നറിഞ്ഞതിൽ ആദ്യം ഒരു അമ്പരപ്പാണ് ഉണ്ടായത്.
എന്നിരുന്നാലും കുഴപ്പമില്ല. കേരള യൂണിവേഴ്സിറ്റിയുടെ പതിവ് വലിച്ചു നീട്ടൽ പരിപാടികൾക്ക് വിരുദ്ധമായി സമയബന്ധിതമായി തന്നെ കോഴ്സ് കഴിയുമല്ലോ എന്ന് ഓർത്തപ്പോൾ ആശ്വാസം.
No comments:
Post a Comment