Thursday, February 18, 2021

18/02/2021

 Psychology ക്ക് ഇന്ന് പുതിയ ഒരു ടീച്ചർ വന്നു. MEd അധ്യാപികയാണ് എന്നാണ് അറിഞ്ഞത്..ഞങ്ങളുടെ അധ്യാപകരിൽ പലരും NAAC team നെ വരവേൽക്കാനുള്ള തിരക്കിലാണ്...മറ്റൊരു വിശേഷവും ഇന്നില്ല സാധാരണപോലെ ക്ലാസ്സുകൾ കടന്നുപോയി..

17/02/2020

 ഇന്ന് ഈ അധ്യയന വർഷത്തിലെ കോളേജിലെ ആദ്യത്തെ അസംബ്ലി ആയിരുന്നു...ആകാംഷയോടെ കാത്തിരുന്ന മറ്റൊരു ദിവസം ആണെന്ന് തന്നെ പറയാം...MEd കാർ തന്നെ ആദ്യത്തെ അസംബ്ലി നടത്തി...ഓരോ കീഴ്‌വഴക്കങ്ങൾ അങ്ങനെ തന്നെയാണല്ലോ🤭

അങ്ങനെ ഞങ്ങളും മനസ്സിലാക്കി അസംബ്ലിയുടെ രീതികൾ കാരണ മൂന്നാമത്തെ ഊഴം ഞങ്ങൾക്കാണ്...

അതെ ഇനി വരുന്ന മൂന്നാം ബുധനാഴ്ച ഞങ്ങളും അസംബ്ലിയിൽ യൂണിഫോം സാരിയൊക്കെ ഉടുത്തു അസംബ്ലി നടത്തും😎

പതിവുപോലെ

 16/02/2021


എല്ലാ ക്ലാസ്സുകളും വളരെ മനോഹരമായി കടന്നുപോയി...ഒപ്പം തന്നെ കോളേജ് വൃത്തിയാക്കുന്ന തിരക്കും...വർഷങ്ങൾക്ക് ശേഷം കോളേജിൽ വീണ്ടും മൊത്തത്തിൽ കഴുകി ഇറക്കി വൃത്തിയാക്കുകയാണ്😀വൃത്തിയാകെട്ടെ വെൺമ വരട്ടെ മിന്നിത്തിളങ്ങെട്ടെ🤭😜

 15/02/2021


പരിപാടികൾ അരങ്ങുതകർക്കുമ്പോൾ❤️

 12/02/2021


ഒന്നെന്നെങ്ങനെയെഴുതാം???
വളവും വേണ്ടാ തിരിവും വേണ്ട ചരിവും വേണ്ട കുനിവും വേണ്ട
ഒന്നെന്നിങ്ങനെ എഴുതാം😊
ഒന്നായി നമ്മൾ നന്നായി
ഒന്നായ് നിന്നാൽ നന്നായി

പഴയ കുട്ടിക്കാലത്തിലേക്ക് , ഒന്നാം ക്ലാസുകാരിയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയ എൻറെ തിയോഫിലസ് അധ്യാപകർക്ക് നന്ദി❤️


🔥🔥

MEd കാർ ഞെട്ടിച്ചു🌹

 10/02/2021

ഇന്ന് പതിവുപോലെ ക്ലാസ്സുകൾ എല്ലാം ഉച്ച വരെ നടന്നു ...MEdകാരുടെ ടാലൻറ് ഹണ്ടായിരുന്നു ഉച്ചയ്ക്ക് ശേഷം..വളരെ മനോഹരമായ ഒരു പിടി പരിപാടികൾ ഒപ്പംതന്നെ തങ്ങളെ ഞങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താനും അവർ മറന്നില്ല....

ഒത്തിരി സന്തോഷത്തോടെ ഇന്ന് വൈകുന്നേരം ഞങ്ങളുടെ ടാലൻറ് ഹണ്ടിന്  വേണ്ടിയുള്ള നാടകത്തിൻറെ ഡബ്ബിങ്ങിൽ ഞാനും പങ്കെടുത്തു... ഭടൻ കഥാപാത്രത്തിന് ആയിരുന്നു ഞാൻ ഡബ്ബ് ചെയ്തത്...

നാടകത്തിലും ഒരു പങ്ക് ആകാൻ കഴിഞ്ഞതിൽ ഞാൻ ഒത്തിരി സന്തോഷിച്ചു.നാളെയാണ് ആ ദിനം BEdകരുടെ ടാലൻറ് ഹണ്ട് തുടങ്ങുന്ന ദിനം🤩

നിർവചിക്കാനാവാത്ത ഒരു ദിനം

 11/02/2021

ഇന്ന് ടാലൻറ് ഹണ്ട് തുടങ്ങുകയാണ്...ഞങ്ങളുടെ ഓരോരുത്തരുടെയും കഴിവുകൾ തെളിയിക്കാൻ തിരശ്ശീല ഇതാ ഉയർന്നു...

ആദ്യം mathematics and physical science ഡിപ്പാർട്ട്മെൻറ്കൾടെ  ഊഴമായിരുന്നു..അക്ഷരാർത്ഥത്തിൽ അവരിലെ ഓരോ കുട്ടികളും ഞങ്ങളെ അത്ഭുതപ്പെടുത്തി എന്നുതന്നെ പറയാം...പിന്നീടെപ്പോഴോ ആൻഡ് ടീച്ചർ പറഞ്ഞതുപോലെ കാണികൾ ആയിരുന്നു ഞങ്ങൾക്ക് ആയിരുന്നു അതിശയോക്തിയും വീർപ്പുമുട്ടലും... എത്രമാത്രം കഴിവുള്ള കുട്ടികളാണ് ഓരോരുത്തരും...തകർത്തടുക്കി എന്നുതന്നെ പറയാം..!!!!

അവരുടെ കഴിവുകളെ പറ്റി വാതോരാതെ ഇങ്ങനെ എഴുതി പഠിപ്പിക്കുമ്പോഴും എൻറെ മനസ്സ് നിറയെ നാളത്തെ ഞങ്ങളുടെ പരിപാടിയെ സംബന്ധിച്ചുള്ള ആവലാതികൾ ആണ്🙄🙄🙄🙄എന്താവും എന്ന് യാതൊരു പിടിയുമില്ല....എന്തൊക്കെയോ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും അടുക്കും ചിട്ടയുമില്ലാതെ അവിടെവിടെയായി പരന്നുകിടക്കുകയാണ് അത് എല്ലാം കൂട്ടി ഒതുക്കി നല്ലൊരു ചിട്ടയോടുകൂടിയ പരിപാടിയായി സ്റ്റേജിൽ അവതരിപ്പിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ഇപ്പോഴത്തെ വെല്ലുവിളി🤪എന്തായാലും കാത്തിരുന്നു കാണാം❤️

Second day of sports meet

 With March past followed by flag hoisting the final day of the meet started. Today finals were conducted. Javeline throw was an event i ant...